നിർമ്മാതാവ് മുരളി കുന്നുപുറത്തിന്റെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മുട്ടനാടുകൾ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആകരുതെന്ന് അഭിലാഷ് പിള്ള ഉണ്ണി മുകുന്ദനോട് ആവശ്യപ്പെട്ടു. പരാജയപ്പെട്ട സ്വന്തം സിനിമകളുടെ നിർമാതാക്കൾക്കും ഉണ്ണി ഡേറ്റ് കൊടുക്കണമെന്ന് അഭിലാഷ് പിള്ള പറയുന്നു.

വിഡിയോ വന്ന ശേഷം മുരളി കുന്നുംപുറത്തെ താൻ ബന്ധപ്പെട്ടിരുന്നതായി അഭിലാഷ് പിള്ള വ്യക്തമാക്കുന്നുണ്ട്. അബദ്ധം പറ്റിയെന്നാണ് തന്നോട് പറഞ്ഞതെന്നും കൂട്ടിച്ചേർത്തു. പലയിടത്തും ഉണ്ണി മുകുന്ദൻ അദ്ദേഹമാണ് മാളികപ്പുറം സംവിധാനം ചെയ്തത് എന്ന് പറഞ്ഞു ഇത്രയും കാലം ഞങ്ങൾ മിണ്ടാതെ ഇരിക്കുകയായിരുന്നു. ഞങ്ങളുമായി പ്രശ്നം ഉള്ള ആളുകൾക്കു ഉണ്ണി പോയി ഡേറ്റ് നൽകുന്നു. ഉണ്ണി മുരളിക്ക് പണം നേരത്തെ നൽകിയിരുന്നു. ഇപ്പോൾ നടക്കുന്ന പി.ആർ വർക്കിന് പിന്നിൽ ഉണ്ണി മുകുന്ദൻ ഉണ്ടെന്നും അഭിലാഷ് പിള്ള വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *