നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഎം വിലയിരുത്തല്‍. പി.വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിന് ഗുണം ചെയ്തുവെന്നാണ് ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റിലെ വിലയിരുത്തല്‍.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും യുഡിഎഫിലെ ഭിന്നതകളും ഗുണം ചെയ്തുവെന്നും സിപിഎം വിലയിരുത്തലുണ്ട്. പി.വി അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാണെന്നും സിപിഎം സെക്രട്ടറിയേറ്റില്‍ വിലയിരുത്തി. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഇടതു മുന്നണിക്ക് നേട്ടമായെന്നാണ് സിപിഎം നിലപാട്. മതനിരപേക്ഷ ചിന്തയുള്ള സംഘടനകള്‍ ഇടതുമുന്നണിക്കൊപ്പം നിന്നെന്നും സിപിഎം സെക്രട്ടറിയേറ്റ്.