മുന്‍ മന്ത്രി കെ ശങ്കരനാരായണ പിള്ളയുടെ മരണത്തിൽ അനുശോചിച്ച് രമേശ് ചെന്നിത്തല
.തിങ്കളാഴ്ച രാത്രി 11.30ഓടെ ആയിരുന്നു കെ. ശങ്കരനാരായണ പിള്ളയുടെ . അന്ത്യം. നെടുമങ്ങാടുള്ള വസതിയില്‍ കുഴഞ്ഞുവീണ കെ. ശങ്കരനാരായണ പിള്ളയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തും മുന്‍പ് മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം ഇന്ന് വിട്ട് നല്‍കുക.

കോൺഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിക്കുകയും, ഒരു സാധാരണക്കാരനെപ്പോലെ ജീവിക്കുകയും ചെയ്ത നേതാവായിരുന്നു ശങ്കരനാരായണപിള്ള എന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

എല്ലാക്കാര്യങ്ങളിലും സ്വന്തമായ അഭിപ്രായങ്ങൾ വച്ചുപുലർത്തിയിരുന്ന അദ്ദേഹം എല്ലായ്പോഴും സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കുകയും ചെയ്തിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *