ഇന്ത്യയിലേക്കുള്ള യാത്ര; നിര്‍ദ്ദേശങ്ങളില്‍ ഇളവുവരുത്തി യുഎസ്

0

ഇന്ത്യയിലേക്ക് കോവിഡ് പശ്ചാത്തലത്തില്‍ ഉള്ള യാത്ര സംബന്ധിച്ചുള്ള നിര്‍ദേശങ്ങളില്‍ ഇളവുവരുത്തി യുഎസ്. യാത്ര പാടില്ലെന്നുള്ള ലെവല്‍ നാലില്‍ നിന്ന് യാത്ര പുനഃപരിശോധിക്കാന്‍ പൗരന്‍മാരോട് അഭ്യര്‍ത്ഥിക്കുന്ന ലെവല്‍ മൂന്നിലേക്ക് ഇന്ത്യയെ മാറ്റി. പാകിസ്ഥാനേയും ലെവല്‍ നാലില്‍ നിന്ന് മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.

കോവിഡ് നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന രാജ്യങ്ങളാണ് ലെവല്‍ മൂന്നിലുള്ളതെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍( സി.ഡി.സി) മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

‘എഫ്ഡിഎ അംഗീകൃത വാക്സിന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് പൂര്‍ണ്ണമായി വാക്സിനേഷന്‍ നടത്തിയാല്‍ കോവിഡ് ബാധിച്ച് ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഏതെങ്കിലും അന്തര്‍ദ്ദേശീയ യാത്രകള്‍ ആസൂത്രണം ചെയ്യുന്നതിനുമുമ്പ്, കുത്തിവെപ്പ് എടുത്തവരും എടുക്കാത്തവരുമായ യാത്രക്കാര്‍ സിഡിസിയുടെ നിര്‍ദ്ദിഷ്ട ശുപാര്‍ശകള്‍ അവലോകനം ചെയ്യുക’ യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ ബോര്‍ഡ് ഉത്തരവില്‍ അറിയിച്ചു.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഘട്ടത്തില്‍ മെയ് അഞ്ചിനാണ് യാത്ര പാടില്ലെന്ന ലെവല്‍ നാലിലേക്ക് ഇന്ത്യയെ മാറ്റിയിരുന്നത്.

കോവിഡ് മിതമായ നിലയിലെന്ന് സൂചിപ്പിക്കുന്ന ലെവല്‍ രണ്ടിലേക്ക് സിഡിസി പാകിസ്താനെ മാറ്റിയെങ്കിലും തീവ്രവാദത്തെ തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ലെവല്‍ മൂന്നില്‍ നിലനിര്‍ത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here