ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നടൻ ലാൽ.കോവിഡ് കാലത്തായിരുന്നു ലാൽ പരസ്യത്തിൽ അഭിനയിച്ചത്. ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിക്കുന്ന അഭിനേതാക്കളോട് അതിൽ നിന്നും പിൻവാങ്ങണമെന്നു സർക്കാർ അഭ്യർത്ഥിക്കണം എന്ന് കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ. പറഞ്ഞിരുന്നു.അഭിനയിക്കുന്നതിന് മുമ്പ് തിരിച്ചും മറിച്ചും ആലോചിച്ചു. ​ഗവൺമെന്റ് അനുമതിയോട് കൂടി ചെയ്യുന്നതാണെന്ന് കേട്ടപ്പോൾ അഭിനയിച്ചതാണ്. ഇത്ര വലിയ പ്രശ്നമുണ്ടാകുമെന്നോ, ആത്മഹത്യയുണ്ടാകുമെന്നോ ഒന്നും കരുതിയിരുന്നില്ലെന്നും ലാൽ പറഞ്ഞു. ഇനി ഇത്തരം പരസ്യങ്ങളിൽ തലവെക്കില്ലെന്നും പ്രമുഖ മാധ്യമത്തോട് ലാൽ പറഞ്ഞു.

മുൻപ് അജു വർഗീസ്, വിരാട് കോഹ്‌ലി, തമന്ന ഭാട്ടിയ എന്നിവർക്കെതിരെ റമ്മി പരസ്യത്തിൽ അഭിനയിച്ചതിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. തൃശൂർ സ്വദേശി പോളി വർഗീസാണ് കളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിരവധി റമ്മി ഗെയിമുകൾ ഉണ്ടെന്നും അവ നിയമപരമായി നിയന്ത്രിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *