തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കലാപാഹ്വാനക്കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോടതി സമന്‍സ് അയച്ചു. ഇവര്‍ അടുത്ത മാസം 28ന് ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം. കേസിലെ സാക്ഷികളാണ് ഇരുവരും.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. ഇ.പി ജയരാജന്‍ പി.കെ ശ്രീമതി എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസിന്റെ ഹര്‍ജി.