ഒഡിഷ: ഒഡിഷയിലെ ബലംഗീര്‍ ജില്ലയില്‍ ചികിത്സയുടെ പേരിയില്‍ യുവതിയുടെ തലയില്‍ സൂചികള്‍ കുത്തിക്കയറ്റിയ മന്ത്രവാദി അറസ്റ്റില്‍. 19 കാരിയുടെ തലയിലാണ് രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് മന്ത്രവാദി സൂചികള്‍ കുത്തിയത്. മുറിവേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രവാദിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നാല് വര്‍ഷമായി നിരവധി രോഗങ്ങള്‍ കാരണം യുവതിയുടെ ആരോഗ്യനില മോശമായിരുന്നു.പല ചികിത്സകള്‍ നടത്തിയിട്ടും രോഗം ഭേദമായില്ല.തുടര്‍ന്ന് കുടുംബാംഗങ്ങളുടെ നിര്‍ബന്ധപ്രകാരമാണ് മന്ത്രവാദിയുടെ അടുത്തെത്തി ചികിത്സ തേടാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. ചികിത്സക്കെന്ന പേരില്‍ യുവതിയെ മന്ത്രവാദിയായ സന്തോഷ് റാണ ഒരു മുറിയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറിന് ശേഷം പുറത്ത് വന്നു. പിന്നാലെ യുവതി തുടര്‍ച്ചയായി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.മാതാപിതാക്കള്‍ നടത്തിയ പരിശോധനയിലാണ് തലയില്‍ സൂചികള്‍ തറച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *