അഭിനയം നിര്‍ത്തുകയാണെന്നും ബോളിവുഡ് ഇന്‍ഡസ്ട്രി വിടുകയാണെന്നും പ്രഖ്യാപനവുമായി നടി നൂപുർ അലങ്കാർ.ഭര്‍ത്താവ് അലങ്കാര്‍ ശ്രീവാസ്തവ തനിക്ക് വിവാഹത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചനം അനുവദിച്ചെന്നും ഭൗതികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകുകയാണെന്നും നടി പറഞ്ഞു.. ഷൂട്ടിങ് ഉപേക്ഷിച്ച നടി ഇപ്പോൾ ഹിമാലയ യാത്രയിലാണ്. ‘‘ആത്മീയതയോട് എനിക്കെപ്പോഴും ഇഷ്ടമുണ്ടായിരുന്നു. ‘അധ്യാത്മകത’ പിന്തുടരുന്നുമുണ്ടായിരുന്നു. പൂർണമായും ആത്മീയതയിലേക്ക് എന്നെ അർപ്പിക്കാനുള്ള സമയമായി’’– ഇടൈംസിനോട് നൂപുർ പറഞ്ഞു.27 വര്‍ഷത്തെ കരിയറില്‍ 157 പ്രശസ്തമായ ടെലിവിഷന്‍ പരമ്പരകളിലാണ് നുപുര്‍ വേഷമിട്ടത്. ഇതില്‍ തന്നെ ശക്തിമാന്‍ സീരിയലിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ നുപുര്‍ മലയാളികള്‍ക്കും സുപരിചിതയാണ്. തന്ത്ര, ഘര്‍ കി ലക്ഷ്മി ബേട്ടിയാന്‍ മുതലായ പരമ്പരകളും പ്രശസ്തമാണ്. രാജ ദി, സാവരിയ, സോനാലി കേബിള്‍ മുതലായ ചിത്രങ്ങളിലും ഇവര്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
2020 ഡിസംബറിൽ അമ്മ മരിച്ചതിനുശേഷം, എന്തെങ്കിലും നഷട്പ്പെടുമെന്നോർത്ത് ദുഃഖിക്കേണ്ടതില്ലെന്ന് തിരിച്ചറിഞ്ഞു. എല്ലാ പ്രതീക്ഷകളിൽനിന്നും കർത്തവ്യങ്ങളിൽനിന്നും മോചിതയായതുപോലെ തോന്നി
താലിബാൻ അധികാരത്തിൽ എത്തിയതിനു പിന്നാലെ, സഹോദരീഭർത്താവ് കൗശാൽ അഗർവാൾ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയതിനാലാണു സന്യാസം വൈകിപ്പോയത്. വിനോദവ്യവസായത്തിന്റെ ഭാഗമായിരുന്നപ്പോൾ, ജനപ്രീതിയെപ്പറ്റിയും വിജയത്തെപ്പറ്റിയും ഞാൻ ആശങ്കപ്പെട്ടിരുന്നു. ഇപ്പോൾ എനിക്കു സമാധാനമുണ്ട്.കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ചാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും നുപുര്‍ കൂട്ടിച്ചേര്‍ത്തു.
