കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാ-സാഹിത്യ വേദി ഉദ്ഘാടനം സാഹിത്യകാരനും ബഷീര്‍ പുരസ്‌കാര ജേതാവുമായ ദേവേശന്‍ പേരൂര്‍ നിര്‍വഹിച്ചു. സമിതിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. അധ്യാപകനും നാടകകൃത്തുമായ വിനോദ് പാലങ്ങാട് ഉപജില്ല കണ്‍വീനര്‍മാര്‍ക്കുള്ള ശില്പശാല നയിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജീവ് കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍,
വിദ്യാരംഗം ഉപജില്ല കോഡിനേറ്റര്‍ അനുശ്രീ, എച്ച് എം ഫോറം കണ്‍വീനര്‍ യൂസഫ് സിദ്ദിഖ്, കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി ഹെഡ്മാസ്റ്റര്‍ പ്രവീണ്‍, ആരിഫ് എ , ഷാജിമോന്‍ എന്നിവര്‍ സംസാരിച്ചു.