പാലക്കാട് കോട്ടായിയിലെ സ്വകാര്യ റിസോർട്ടിൽ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

കുടുംബത്തോടൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു റിഹാൻ. മറ്റ് കുട്ടികളോടൊപ്പം റിസോർട്ട് പരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കാൽ വഴുതി നീന്തൽക്കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ വെള്ളത്തിൽ നിന്ന് കരയ്‌ക്കെത്തിക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ കോട്ടായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *