ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സണ്ണിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമാണിത്. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജില്‍ ട്രെയ്‌ലര്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു മുറിയില്‍ ഒറ്റപ്പെട്ട് പോകുന്ന സണ്ണി എന്ന വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്.

അഭിനേതാവ് ആയി ഒരാള്‍ മാത്രമാണ് സ്ക്രീനില്‍ എത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . ഇത് ഏഴാം തവണയാണ് ഒരു രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ ജയസൂര്യ അഭിനയിക്കുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം മധു നീലകണ്ഠന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍-ഫൈനല്‍ മിക്സ് സിനോയ് ജോസഫ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം എത്തുന്നത്. ഈ മാസം 23നാണ് റിലീസ്. ഇന്ത്യയുള്‍പ്പെടെ 240 രാജ്യങ്ങളിലും പ്രദേശങ്ങളിലും ചിത്രം കാണാനാവും.

Leave a Reply

Your email address will not be published. Required fields are marked *