പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ മലൈക അറോറ നൃത്തരംഗത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ചിത്രത്തിലെ ആദ്യഭാഗത്തില്‍ നടി സാമന്തയായിരുന്നു ഡാന്‍സ് നമ്പറില്‍ എത്തിയത്. ‘ഓ അണ്ടവാ’ എന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സാമന്തയുടെ ആദ്യ ഡാന്‍സ് നമ്പറായിരുന്നു പുഷ്പയിലേത് എങ്കിലും നടിയുടെ പ്രകടനത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു.ഷാരൂഖ് ഖാന്റെ ‘ചയ്യ ചയ്യ’, സല്‍മാന്‍ ഖാന്റെ ‘മുന്നി ബദ്‌നാമുഹൂയി’, അക്ഷയ് കുമാറിന്റെ ‘അനാര്‍ക്കലി ഡിസ്‌കോ ചാലി’, പവന്‍ കല്യാണിന്റെ ‘കെവ്വു കേക്ക’ തുടങ്ങി നിരവധി ഡാന്‍സ് നമ്പറുകളില്‍ അരങ്ങ് തകർത്ത താരമാണ് മലൈക., മലൈക്ക പുഷ്പ 2 വില്‍ എത്തുമ്പോള്‍ നടിയുടെ പ്രതിഫലത്തെക്കുറിച്ച് വ്യക്തതയില്ല. രണ്ടാം ഭാഗത്തിലും ദേവി ശ്രീ പ്രാസാദാണ് സംഗീതമൊരുക്കുക.മൂന്ന് മിനിറ്റ് മാത്രമുള്ള ഗാന രംഗത്തിനായി അഞ്ച് കോടിയായിരുന്നു സാമന്ത വാങ്ങിയിരുന്നത്.സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. പുഷ്പ 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവെച്ചിരിക്കുന്നത്. ചിത്രത്തിനായി താരത്തിന്റെ പ്രതിഫലം ആദ്യത്തേതില്‍ നിന്നും ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *