ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി കോഴിക്കോട് സ്വദേശി വിദർശ കെ വിനോദ്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടത്തോടെയാണ് വിദർശ വെള്ളി മെഡൽ സ്വന്തമാക്കിയത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് നേട്ടം. മെഡൽ നേട്ടത്തിൽ സന്തോഷമെന്നും അഭിമാനമെന്നും വിദർശ.
വിദർശയ്ക്ക് മെഡൽ നേടാൻ കഴിഞ്ഞതിൽ സന്തോഷം എന്ന് കുടുംബം. കോഴിക്കോട് സ്വദേശികളായ വിനോദ്-അനിത ദമ്പതികളുടെ മകളാണ് വിദർശ.
