സിനിമാ നടൻ ടോവിനോ തോമസിന്റെ കടുത്ത ആരാധകനാണ് കക്കോടി കാഞ്ഞിരോളി അനീഷ് കുമാറിന്റെയും സിന്ധുവിന്റെയും 23 വയസുകാരനായ മകൻ അരുൺ. ഭിന്ന ശേഷിക്കാരനായ അരുൺ മികച്ചൊരു കലാകാരൻ കൂടിയാണ്. വീട് നിറയെയുള്ള കാരിക്കേച്ചറുകളിലും ചിത്രങ്ങളിലും അധികവും ടോവിനോയുടെതാണ്. അരുണിനെപ്പറ്റി അറിഞ്ഞു ടോവിനോ മുൻപ് കക്കോടി വീട്ടിൽ സന്ദർശിച്ചിരുന്നു ..
ഹൈപ്പർമോബിലിറ്റി സിൻഡ്രം ബാധിച്ച അരുണിന് പുറത്തൊന്നും ജോലിക്ക് പോകാൻ സാധിക്കാത്തത് കൊണ്ട് വീട്ടിൽ കമ്പ്യുട്ടറിൽ ആയിരുന്നു ചെറിയ ചെറിയ ഡിസൈനിങ് വർക്കും മറ്റും ചെയ്തിരുന്നത്. ജോലി ചെയ്തുകൊണ്ടിരുന്ന കമ്പ്യൂട്ടർ കഴിഞ്ഞ മാസം കേട് വന്നിരുന്നു. കേട് വന്ന കമ്പ്യൂട്ടർ നന്നാക്കാൻ ആവശ്യമായ 40000 രൂപ എടുക്കാൻ ആ കുടുംബത്തിനായില്ല. വിവരമറിഞ്ഞ ടോവിനോ കൂടുതൽ സൗകര്യമുള്ള സിസ്റ്റം അരുണിന് സമ്മാനമായി നൽകുകയായിരുന്നു.കോഴിക്കോട് myG യിൽ നിന്ന് ജീവനക്കാരായ ബിബീഷ് ,രാധാകൃഷ്ണൻ ,ഹിരൺ എന്നിവരുടെ സാന്നിധ്യത്തിൽ നൗഷാദ് തെക്കയിൽ കംപ്യൂട്ടർ അരുണിന് കൈമാറി.