എംവിആർ ക്യാൻസർ സെൻ്റർചെയർമാൻ സിഎൻ വിജയകൃഷ്ണന്റെഐഫോൺ അടക്കം നിരവധി കവർച്ചകൾ നടത്തിയ പ്രതിഷൊർണൂർ റെയിൽവേ പോലീസിന്റെ പിടിയിൽ ആഡംബര വേഷത്തിൽ ട്രെയിനിലെ എസി കോച്ചുകളിൽ കയറി യാത്രക്കാരുടെ ബാഗും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന യുവാവിനെ ഷൊർണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു .കാടാമ്പുഴ പാലത്തിങ്കൽ വീട്ടിൽ 36കാരനായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്
ഈ മാസം മൂന്നിന് തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസിൽ എസി കോച്ചിൽ രാത്രിയാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് സ്വദേശിയും എം വി ആർ ക്യാൻസർ സെൻറർ ചെയർമാനുമായ സിഎൻ വിജയകൃഷ്ണന്റെ ഒന്നരലക്ഷം രൂപ വില വരുന്ന ഐഫോൺ ആണ് യുവാവ് കവർന്നത്
മൊബൈൽ ഫോൺ ഉടമ ഷോർണൂർ റെയിൽവേ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ് ഐ അനിൽ മാത്യുവും സംഘവും നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്മൊബൈൽ മോഷ്ടിച്ചശേഷം പ്രതി ഇത് വില്പന നടത്താനായി മറ്റൊരു യുവാവിനെ ഏൽപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് പോലീസിന്റെ അന്വേഷണം പ്രതിയിലേക്ക് എത്തിച്ചേർന്നത്
സമാനമായ മറ്റൊരു കേസിൽ രണ്ടുവർഷം മുമ്പ് ഷോർണൂർ റെയിൽവേ പോലീസ് ഈ പ്രതിയെ പിടികൂടിയിട്ടുണ്ട്
വിവിധ സ്റ്റേഷനുകളിലായി അഞ്ച് കേസുകളിലെ പ്രതിയാണ് അറസ്റ്റിൽ ആയതെന്ന്
എസ് ഐ അനിൽ മാത്യു ജനശബ്ദത്തോട് പറഞ്ഞു.