‘സുഡാനി ഫ്രം നൈജീരിയ’ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സക്കരിയയെ നായകനാക്കി ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഹരിത എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സാൽവൻ നിർമ്മിക്കുന്ന ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 20ന് കോഴിക്കോട് ആരംഭിച്ചു.
ആഷിഫ് കക്കോടി തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി കെ. നായർ സംഗീതം പകരുന്നു. എഡിറ്റർ- ഷഫീഖ് വി.ബി., ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് അത്തോളി, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നടോടി, ആർട്ട്സ്- അസീസ് അരുവാരക്കുണ്ട്, മേക്കപ്പ്- റബീഷ് ബാബു പി., കോസ്റ്റ്യൂം ഡിസൈനർ- ഇർഷാദ് ചെറുകുന്ന്, സൗണ്ട് ഡിസൈൻ- പി.സി. വിഷ്ണു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഷിന്റോ വടക്കേക്കര, സ്റ്റിൽസ്- രോഹിത് കെ. സുരേഷ്, കൊറിയോഗ്രാഫി- മൻസൂർ, വി.എഫ്.എക്സ്.- ഇജിജി വൈറ്റ് വി.എഫ്.എക്സ്., പോസ്റ്റർ ഡിസൈൻ- സീറോ, ഉണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹാരിസ് റഹ്മാൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
