കൊച്ചിയിൽ ‘RDX’ സിനിമാ മോഡൽ അടി.പബ്ബിൽ നിന്ന് പുറത്തിറങ്ങിയ ഒമ്പതംഗ സംഘമാണ് യുവാക്കളെ ആക്രമിച്ചത്. നഞ്ചക്’ ഉപയോഗിച്ചായിരുന്നു ആക്രമണം.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ആയിരുന്നു സംഭവം. കതൃക്കടവിൽ പ്രവർത്തിക്കുന്ന ബാറിൽ നിന്നും ഇറങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ‘നഞ്ചക്’ കൊണ്ടുള്ള ആക്രമണത്തിൽ രണ്ടുപേരുടെ തലയ്ക്ക് പരിക്കേറ്റു. ഒരാളുടെ മുൻവശത്തെ പല്ല് ഒടിഞ്ഞിട്ടുണ്ട്. പൊലീസ് എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് നോർത്ത് സി.ഐ അറിയിച്ചു. അക്രമം നടത്തിയ 9 പേർക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.കൊച്ചിയിൽ പബ്ബുകൾ കേന്ദ്രീകരിച്ച് യുവാക്കൾ രാത്രികാലങ്ങളിൽ സംഘം ചേർന്ന് നടത്തുന്ന ആക്രമണം പൊലീസിന് വലിയ തലവേദനയായി മാറുന്നതിനിടെയാണ് പുതിയ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *