പാലക്കാട്: UDF സർക്കാർ അധികാരത്തിൽ വന്നു 6 മാസം കഴിഞ്ഞിട്ടും മദ്യ നയം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എം ബി രാജേഷ്. ഡ്രൈ ഡേ എടുത്തു കളയണമെന്ന് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുന്നു. ഓന്ത്‌ നിറം മാറുന്നത് പോലെയാണ് മുഖ്യമന്ത്രിയും സർക്കാരും മാറുന്നത്. LDF സർക്കാരിന്റെ കാലത്ത് ഡ്രൈ ഡേ എടുത്തു കളയുന്നതിന് എതിരെ അടിയന്തര പ്രമേയം ഉന്നയിച്ചവരാണ് UDF. അന്ന് പ്രമേയം അവതരിപ്പിച്ച ആളാണ് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി. ആരെ സഹായിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മദ്യം ഒഴുക്കി എന്ന് വ്യാജ പ്രചരണം നടത്തിയവരാണ് ഇവർ. എന്താണ് ഈ വിഷയത്തിൽ KCBC യുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

അവർ എന്താണ് ഒന്നും മിണ്ടാത്തത്. നിലപാടുകളുടെ രാജകുമാരൻ ഇപ്പോൾ അവസരവാദത്തിന്റെ ചക്രവർത്തിയായി മാറി. എക്സൈസ് മന്ത്രി തുറന്നു പറയണം, താൻ നിസ്സഹായൻ ആണോ എന്ന്. ആരെ ഭയന്നാണ് നിയമവിരുദ്ധമായി കൊടുത്തു എന്ന് പറയുന്ന 5 ബാർ ലൈസൻസുകൾ എക്സൈസ് മന്ത്രി റദ്ധാക്കാത്തത്. നെടുമ്പാശ്ശേരി അപകടത്തിൽ എക്സൈസ് മന്ത്രി പറഞ്ഞ 5 ബാറുകളുടെ ലൈസൻസ് റദാക്കിയോ..?. കയ്യടിക്കും പ്രശംസക്കും വേണ്ടി മാത്രമാണ് സർക്കാർ പ്രവർത്തിക്കുന്നത്.

എക്സൈസിനെ നോക്ക്കുത്തിയാക്കിയിരിക്കുകയാണ്. ഓപ്പറേഷൻ തൂഫാനിൽ എക്സൈസിനു യാതൊരു വിധ റോളുമില്ല. എക്സൈസ് മന്ത്രിക്ക് മുകളിൽ പവർ ഗ്രൂപ്പാണോ കാര്യങ്ങൾ തീരുമാനിക്കുന്നത്. മന്ത്രിസഭയിൽ തർക്കം നടന്നോ എന്നതിനെ കുറിച്ച് വരെ തർക്കമാണ്. ഈ തർക്കം കാരണം കേരളത്തിൽ ഭരണസ്തംഭനാവസ്ഥയിലാണ്. പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിൽ LDF സർക്കാർ മദ്യമൊഴുക്കി എന്ന് തെറ്റിധരിപ്പിച്ചവർ ഇന്ന് ഡ്രൈ ഡേ തന്നെ വേണ്ട എന്ന് പറയുന്നു. പത്മജ അങ്ങോട്ടും ഇങ്ങോട്ടും പോയി വരാനുള്ള ബന്ധുത്വം അവർക്കുണ്ട്. ഞാനൊന്നും അറിഞ്ഞില്ല, എന്നോടൊന്നും പറഞ്ഞില്ല എന്നതാണ് ഈ സർക്കാരിന്റെ ടാഗ് ലൈൻ. എല്ലാം അറിയുന്നത് 2 പേർ മാത്രം, വി. ഡി സതീശനും, രാജീവ്‌ ചന്ദ്രശേഖരും മാത്രം. മാധ്യമങ്ങളുടെ സമീപനം മാറി. UDF സർക്കാരിനെതിരെയോ കോൺഗ്രസിനെതിരെയുള്ള വാർത്തകൾ ഒന്നാം പേജിൽ ഇല്ല, അന്തി ചർച്ചകളുമില്ല. ഇന്ത്യയിലെ ഗോദി മീഡിയകളെ പോലെ കേരളത്തിലെ മാധ്യമങ്ങളുടെ വിശ്വാസ്യതയും തകരുകയാണ്. മാധ്യമങ്ങൾ ഇരട്ട താപ്പാണ് കാണിക്കുന്നതെന്നും എം ബി രാജേഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *