തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ മുൻ അത്‍ലറ്റും സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസും ബിജെപി വിടുന്നു. രാജിക്കത്ത് ഉടൻ കൈമാറും. പത്മിനി തോമസ് കോൺഗ്രസുമായി ചർച്ച നടത്തി. കെപിസിസി കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന പത്മിനി 2024 മാർച്ചിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ പാളയം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു.

ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയി, സംസ്ഥാന നേതൃത്വം ഒന്നും തന്നെ അറിയിക്കുന്നില്ലായിരുന്നുവെന്ന് പത്മിനി തുറന്നടിച്ചു. വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ലെന്ന് പത്മിനി കുറ്റപ്പെടുത്തി. ആശയപരമായി എല്ലാ കാര്യങ്ങളോടും യോജിപ്പില്ലായിരുന്നു. തെറ്റ് തിരുത്തുകയാണെന്നും കോൺഗ്രസിലേക്ക് മടങ്ങാനാണ് തീരുമാനമെന്നും പത്മിനി വ്യക്തമാക്കി. പാളയത്ത് മത്സരിച്ചത് തന്റെ താൽപര്യപ്രകാരമല്ലായിരുന്നുവെന്ന് പത്മിനി വെളിപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പുതിയ നേതൃത്വം പരിഗണിച്ചില്ല. പത്മജയുടെ രാജിയല്ല തന്റെ തീരുമാനത്തിന് പ്രചോദനം. ഒരു വർഷം മുമ്പേ തീരുമാനം എടുത്തതാണ്. രാജി കത്ത് ഇന്ന് കൈമാറും. ഒന്നും ആഗ്രഹിച്ചല്ല കോൺഗ്രസിലേക്ക് പോകുന്നത്. തിരിച്ച് വരുന്നത് സ്വന്തം തീരുമാനം. തെറ്റ് തിരുത്താൻ നേതൃത്വം അവസരം നൽകണം. കെപിസിസി പ്രസിഡന്റുമായി ചൊവ്വാഴ്ച്ച കൂടിക്കാഴ്ച്ച നടത്തുമെന്ന് പത്മിനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *