മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍.ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡ്സ്-2021നുള്ള ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന്‍ പട്ടികയിലാണ് മരക്കാര്‍ ഇടംപിടിച്ചിരിക്കുന്നത്.

മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളില്‍ ദേശീയ പുരസ്‌കാരം നേരത്തെ ചിത്രത്തിന് ലഭിച്ചിരുന്നു.

മരക്കാറിനെ കൂടാതെ സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പറഞ്ഞ ചിത്രം മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള നോമിനേഷന്‍ പട്ടികയിലാണ് ഇടംനേടിയിരിക്കുന്നത്.കുഞ്ഞാലി മരക്കാറിന്റെ വീര സാഹസിക കഥ പറഞ്ഞ ചിത്രം മലയാളത്തിലെ തന്നെ ബിഗ് ബജറ്റ് സിനിമയാണ്.

Leave a Reply

Your email address will not be published. Required fields are marked *