കക്കോടി: നിരാലംബരായവര്‍ക്ക് സമയമോ കാലമോ നോക്കാതെ എല്ലാ മേഖലയിലും സഹായമെത്തിക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തകര്‍ ശ്രദ്ധചെലത്തണമെന്നും സഹായം ലഭിക്കുന്നവരെ ഈ കാരണത്താല്‍ കുടുംബവും നാട്ടുകാരും കയ്യൊഴിയരുതെന്നും എം.കെ രാഘവന്‍ എം.പി പറഞ്ഞു. അര്‍ഹരായവര്‍ക്ക് സഹായം നേരിട്ട് എത്തിക്കുകയാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കക്കോടി മേഖല ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വന്‍ഷനും ഭക്ഷ്യസാധനകിറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകുളം നടന്ന ചടങ്ങില്‍ റിലീഫ് കമ്മിറ്റി പ്രസിഡന്റ് കെ.പി മജീദ് അധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുല്‍ ലത്തീഫ് മുഖ്യാതിഥിയായി. ജീവകാരുണ്യ പ്രവര്‍ത്തകരായ കെ.സി ആറ്റക്കോയ തങ്ങള്‍, മജു സിവില്‍ സ്റ്റേഷന്‍ എന്നിവരെ ആദരിച്ചു. എ.കെ ജാബിര്‍ കക്കോടി, കല്ലട മുഹമ്മദലി, പി.അനില്‍,പി.പി ഹംസ ലക്ഷദ്വീപ്, പി.വി അബ്ദുല്‍ ബഷീര്‍ ഫറോക്ക്, എം.പി യൂസഫ്, ടി.പി ഹനീഫ, കെ. നിഷ, റിയാസ് വേങ്ങേരി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *