കോഴിക്കോട് : കുന്ദമംഗലം ഓവുങ്ങരയില്‍ വച്ച് എം ഡി എം എ യുമായി രണ്ട് പേര്‍ പിടിയില്‍. ഫറോക്ക് പുറ്റെക്കാട് സ്വദേശികളായ വെട്ടിയാട്ടില്‍ ഹൗസില്‍ ഷഫ്വാന്‍ വി (31),ഞാവേലി പറമ്പില്‍ ഹൗസില്‍ ഷഹദ് എന്‍.പി (27) എന്നിവരെ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ. എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും കുന്ദമംഗലം എസ്.ഐ നിതിന്‍ എ യുടെ നേത്യത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേര്‍ന്ന് പിടി കൂടി.

ബംഗളൂരുവില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന 38.6 ഗ്രാം എം ഡി. എം യുമായിട്ടാണ് കുന്ദമംഗലം ഓവുങ്ങരയില്‍ വച്ച് ഇവര്‍ പിടിയിലാവുന്നത്. പിടി കൂടിയ ലഹരിമരുന്ന്
ഫറോക്ക്, രാമനാട്ടുകര ഭാഗങ്ങള്‍ കേന്ദ്രീകരിച്ച വില്‍പനക്കായി കൊണ്ട് വന്നതാണ്. പിടികൂടിയ എംഡി എം.എ ക്ക് .ചില്ലറ വിപണിയില്‍ ഒരു ലക്ഷത്തി അറുപതിനായിരം രൂപ വില വരും. വാട്‌സ് വഴി ലഹരിക്കായി ആവശ്യക്കാര്‍ ബദ്ധപെട്ടാല്‍ 1ഗ്രാമിന്റെ ചെറുപാക്കറ്റുകളിലാക്കി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. പിടിയിലായ രണ്ട് പേരും ലഹരി ഉപയോഗിക്കുന്നവരാണ് .

ഷഫ്‌വാന് ഡ്രൈവര്‍ പണിയാണ്. ഇയാള്‍ മുംബൈ പോലീസാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തിയതിന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും . കൂടാതെ ഫറോക്ക് സ്റ്റേഷനില്‍ അടിപിടി കേസും ഉണ്ട്.
ഷഹദ് കോഴിക്കോട് ജില്ലയിലെ ബസ്സ് കണ്ടക്ടറാണ് ഇയാള്‍ക്ക് ഫറോക്ക് സ്റ്റേഷനില്‍ അടിപിടി കേസും , കഞ്ചാവ് ഉപയോഗിച്ച കേസും ഉണ്ട്. രണ്ട് പേരും ഇപ്പോള്‍ ജോലിക്കൊന്നും പോകാതെ ലഹരി കച്ചവടം നടത്തി ആര്‍ഭാടജീവിതം നയിച്ച് വരികയയായിരുന്നു.

ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് സിറ്റി ഡെപ്പ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍ ഐ.പി എസിന്റെ നിര്‍ദ്ദേശപ്രകാരം ഡാന്‍സാഫ് ടീം നടത്തിയ നിരീക്ഷണത്തില്‍ ഇവരുടെ ലഹരി കച്ചവടത്തെ പറ്റി മനസ്സിലാക്കി രണ്ട് മാസത്തോളമായി ഇവരെ നിരീക്ഷിച്ചതിലാണ് ഇവര്‍ പിടിയിലാവുന്നത്.

ഡാന്‍സാഫ് എസ്. ഐ മനോജ് ഇടയേടത്ത്, എസ്.ഐ അബ്ദുറഹ്‌മാന്‍ കെ, എ. എസ്. ഐ അനീഷ് മൂസേന്‍വീട്, അഖിലേഷ് കെ, ലതീഷ്. എം. കെ, സരുണ്‍ കുമാര്‍. പി. കെ, ശ്രീശാന്ത്. എന്‍. കെ, ഷിനോജ്. എം, അതുല്‍.ഇ. വി, അഭിജിത്ത്. പി, ദിനീഷ്. പികെ, കുന്ദമംഗലം സ്റ്റേഷനിലെ എസ്. ഐ ജിബിഷ , വിജേഷ് എം , അജീഷ് സ , എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *