കോഴിക്കോട്: കൊയിലാണ്ടി ക്ഷേത്രോത്സവത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇടചങ്ങല ഇല്ലാതിരുന്നതും തുടര്‍ച്ചയായ വെടിക്കെട്ടും കാരണമാണ് ആനയിടഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഗുരുവായൂര്‍ പീതാംബരനെ മദപ്പാടിനോട് അടുത്ത സമയത്താണ് എഴുന്നെള്ളിപ്പിച്ചതെന്നും റിപ്പോര്‍ട്ട്. രക്ത രാസ പരിശോധന ഫലത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി.

ഫെബ്രുവരി 13ന് വൈകിട്ട് ആറ് മണിയോടൊയിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്തില്‍ ആനയിടഞ്ഞ് അപകടമുണ്ടായത്. ഉത്സവത്തിന്റെ അവസാന ദിവസത്തെ ചടങ്ങുകളുടെ ഭാഗമായുളള വരവിനായി ആനകളെ തിടമ്പേറ്റുമ്പോഴായിരുന്നു അപകടം. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. വരവിന് മുന്നോടിയായി കതിന പൊട്ടിച്ചതോടെ വിരണ്ട പീതാംബരന്‍ ഗോകുലിനെ കുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *