നമ്മുടെ നാട് തിരഞ്ഞെടുപ്പ് ചൂടിലാണ്…..നിറഞ്ഞു നില്‍കുന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ആവേശം പകരുകയാണ് മുക്കം സ്വദേശി അഷിക. ഇലക്ഷന്റെ ചൂടില്‍ ഒന്ന് മധുരിക്കാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ചോക്ലേറ്റ് ഉണ്ടാക്കി വിതരണം നടത്തുകയാണ് അഷിക. സ്ഥാനാര്‍ത്ഥികളായ ഷാഫി പറമ്പില്‍, ശൈലജ ടീച്ചര്‍, പ്രഫുലാസ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ചോക്ലേറ്റ് ഉണ്ടാക്കി. വടകര ടീച്ചറമ്മക്ക് സ്വന്തം, ഷാഫിക്ക വന്നു, തുടങ്ങിയ അടിക്കുറിപ്പ് ഉള്‍പ്പെടുത്തിയാണ് മിഠായി കവര്‍ ചെയ്തത്.
രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് മിഠായി ഉണ്ടാക്കാന്‍ കാരണം ഷാഫി പറമ്പിലിന്റെ വീഡിയോ കണ്ടിട്ടാണെന്ന് യുവതി പറഞ്ഞു. ഷാഫി പാലാക്കാട് നിന്ന് വരുമ്പോള്‍ അവിടുതെ സ്ത്രീകള്‍ കരയുന്ന വീഡിയോ കണ്ടു. അങ്ങനെയാണ് ഇലക്ഷന്‍ മധുരിക്കാന്‍ വേണ്ടി മിഠായി ഉണ്ടാക്കാം എന്ന് ചിന്തിച്ചതെന്ന് അഷിക പറഞ്ഞു. ഈ മിഠായിക്ക് നല്ല മാര്‍ക്കറ്റ് കിട്ടി. നമ്മുടെ നാട്ടില്‍ തുടങ്ങിയ മിഠായി ഉണ്ടാക്കല്‍ ഇന്ന് രാജ്യവ്യാപകമാക്കാന്‍ ഒരുങ്ങുകയാണ് അഷിക. ചോക്കലേറ്റിനേടുളള ഇഷ്ടം കൊണ്ടാണ് മിഠായി ബിസിനസ് തുടങ്ങാം എന്ന് ചിന്തിച്ചതെന്ന് യുവതി പറഞ്ഞു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ചോക്കലേറ്റ് ഉണ്ടാക്കാന്‍ ആരംഭിച്ചെന്ന് അഷിക പറഞ്ഞു. മിഠായി ഒണ്‍ലൈന്‍ ആയിട്ട് വില്‍ക്കാന്‍ തുടങ്ങിയിട്ട് 4 വര്‍ഷമായി. വ്യത്യസ്തമായി ഉണ്ടാക്കിയത് കാന്താരി ചോക്ലേറ്റ്് ആണെന്നും യുവതി പറഞ്ഞു. വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ആപ്പാപ്പ എന്ന് വിളിക്കുന്ന പി.കെ ബാപ്പു ഹാജിയാണ് ചോക്ലേറ്റിന്റെ മധുരത്തിന് ചെറുപ്പകാലത്ത് ഏറ്റവും കൂടുതല്‍ ആവേശം നല്‍കിയത്. ചെറുപ്പത്തില്‍ പറയുമായിരുന്നു നിന്നെ ഒരു ചോക്ലേറ്റ് പണിക്കാരനെ കൊണ്ട് കല്ല്യാണം കഴിപ്പിക്കണം എന്ന് ഒരു അര്‍ത്ഥത്തില്‍ അങ്ങനെതന്നെയാണ് നടന്നതെന്ന് അഷിക പറയുന്നു.