കോഴിക്കോട്: 58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി സ്വദേശി മിര്‍ഷാദ് ആണ് പിടിയിലായത്. കോഴിക്കോട് കോവൂര്‍ – ഇരിങ്ങാടന്‍ പള്ളി റോഡില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. മസ്താന്‍ എന്ന പേരിലാണ് മിര്‍ഷാദ് അറിയപ്പെടുന്നതെന്ന് എക്‌സൈസ് ഓഫീസര്‍ പറഞ്ഞു.

താമരശ്ശേരിയിലെ പ്രധാന ലഹരി വില്‍പ്പനക്കാരനാണ് പിടിയിലായതെന്ന് എക്‌സൈസ് സി ഐ പ്രജിത്ത് എ പറഞ്ഞു. പ്രതി എക്‌സൈസിന്റെ ബ്ലാക്ക് ലിസ്റ്റില്‍ പെട്ടയാളാണ്. ലഹരിക്കടിമപ്പെട്ട് കൊലപാതകം നടത്തിയ ആഷിക്ക്, യാസിര്‍ എന്നിവരുമായി പ്രതിയ്ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് മിര്‍ഷാദ് എന്നും സി ഐ പ്രജിത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *