കെജിഎഫ്: ചാപ്റ്റർ 2 പ്രദർശനത്തിനിടെ കർണാടകയിൽ വെടിവെപ്പ്.തര്‍ക്കത്തെത്തുടര്‍ന്ന് ഹവേരി ജില്ലയിലെ തീയേറ്ററിൽ നിന്നാണ് യുവാവിന് വെടിയേറ്റത്.പരിക്കേറ്റയാളെ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.വസന്തകുമാര്‍ എന്ന ആൾ സിനിമകാണാനായി ഹവേരിയിലെ തിയേറ്ററിലെത്തുകയും സിനിമയ്ക്കിടെ മുന്നിലെ സീറ്റിലേക്ക് വസന്തകുമാര്‍ കാല്‍വെച്ചതോടെ തർക്കം ആരംഭിക്കുകയായിരുന്നു . മുന്നിലിരുന്നയാള്‍ ഇത് ചോദ്യംചെയ്യുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തര്‍ക്കത്തിനൊടുവില്‍ പുറത്തേക്കുപോയ മുന്‍സീറ്റുകാരന്‍ കൈത്തോക്കുമായി തിരിച്ചെത്തി വസന്തകുമാറിനുനേരെ വെടിവെക്കുകയായിരുന്നു. വെടിവെച്ചയാൾ ഒളിവിലാണ്, ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലൈസൻസുള്ള തോക്ക് കൈവശമുള്ളവരുടെ പട്ടികയും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.പ്രതി മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു, ഒന്ന് വായുവിലേക്കും രണ്ട് തവണ വസന്ത് കുമാറിന് നേരെയും വെടിയുതിർത്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.പരിക്കേറ്റയാൾ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *