മലയാളികളുടെ പ്രിയപ്പെട്ട ‘ലാലേട്ടന്റെ 61-ാം ജന്മദിനമാണ് ഇന്ന്. ദിവസങ്ങൾക്കു മുൻപേ തന്നെ മലയാളികൾ തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞതാണ്.മോഹൻലാലിന്റെ ആരാധകർ മാത്രമല്ല സിനിമാ താരങ്ങളും തങ്ങളുടെ പ്രിയ താരത്തിനു ആശംസകൾ നേർന്നു. മോഹൻലാലിന്റെ 61-ാം ജന്മദിനത്തിൽ പതിവുപോലെ ആശംസകളുമായി ‘ഇച്ചാക്ക’ എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട ലാലിന് ആശംസകൾ എന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

ലൂസിഫർ സിനിമയുടെ ലൊക്കേഷനിൽനിന്നുള്ള ഒരു ഫൊട്ടൊ പങ്കുവച്ചാണ് പൃഥ്വിരാജ് മോഹൻലാലിന് ജന്മദിനാശംസ നേർന്നത്.ലൂസിഫർ ഷൂട്ടിന്റെ ആദ്യ ദിനമായിരുന്നു അത്. കോവിഡ് മഹാമാരി ഇല്ലാതിരുന്നെങ്കിൽ, ഞങ്ങൾ ഇപ്പോൾ എംപുരാൻ ഷൂട്ട് ചെയ്യുകയായിരിക്കും. ഉടൻ തന്നെ അവിടേക്കെത്തുമെന്ന് പ്രതീക്ഷിക്കാം.

ജന്മദിനാശംസകൾ സ്റ്റീഫൻ! ജന്മദിനാശംസകൾ അബ്രാം. ജന്മദിനാശംസകൾ ലാലേട്ട,”പൃഥ്വിരാജ് കുറിച്ചു.

സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, നടൻമാരായ അജു വർഗീസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും മലയാളത്തിന്റെ പ്രിയ സൂപ്പർ താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.

മോഹൻലാലിന് ആശംസകളുമായി മഞ്ജു വാര്യർ. “ജന്മദിനാശംസകൾ ലാലേട്ടാ… നിങ്ങളുടെ പ്രായം നിങ്ങൾ ആസ്വദിക്കുന്ന വർഷങ്ങളുടെ എണ്ണമാണ്. ഒരുപാട് സന്തോഷവും സമാധാനവും സമൃദ്ധിയും നേരുന്നു.”

മോഹൻലാലിന് ജന്മദിനാശംസകൾ നേരുകയാണ് യുവതാരം ടൊവിനോ തോമസും. പോയവർഷത്തെ ഹിറ്റുകളിൽ ഒന്നായ ‘ലൂസിഫറി’ൽ മോഹൻലാൽ കഥാപാത്രത്തിന്റെ സഹോദരനായി എത്തിയത് ടൊവിനോ ആയിരുന്നു. സ്ക്രീനിലും ജീവിതത്തിലും സഹോദരതുല്യനായ, മലയാളത്തിന്റെ അഭിമാനതാരത്തിനൊപ്പമുള്ള ചിത്രവും ടൊവിനോ പങ്കുവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *