മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സിനിമയിലൂടെ വില്ലനായി വന്ന് പിന്നെ ഇഷ്ട്ട നായകനായ മോഹൻലാലിന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 62ാം പിറന്നാൾ. നാട്ടിൻപുറത്തുകാരനായും, അധോലോക നായകനായും, കാമുകനായുമൊക്കെ വിവിധ വേഷ പകർച്ചകൾ ആടിയ താരമാണ് മോഹൻലാൽ.
62ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ആശംസകൾ നേർന്ന് സഹ താരങ്ങളും. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നിരിക്കുന്നത്.
പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ മമ്മൂട്ടി ഫേസ് ബുക്കിൽ കുറിച്ചു . പൃഥ്വി രാജ് ബ്രോ ഡാഡി സിനിമയുടെ ഡയറക്ടേഴ്സ് കട്ട് വീഡിയോ ലാലേട്ടന് ജന്മദിന ആശംസകൾ നേർന്ന് കൊണ്ട് പങ്ക് വെച്ചു . വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഫാൻസ് പങ്ക് വെച്ച ഖത്തറിൽ നിന്നുള്ള വീഡിയോയിൽ താരം കേക്ക് മുറിക്കുകയും പിന്നീട് അല്ലിയാമ്പൽ കടവിൽ എന്ന് തുടങ്ങുന്ന ഗാനം പാടുകയും ചെയ്യുന്നു. ഭാര്യ സുചിത്ര, സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ, മറ്റ് സുഹൃത്തുക്കൾ എന്നിവർക്കൊപ്പമാണ് മോഹൻലാൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരിക്കുന്നതായി വീഡിയോയിൽ കാണുന്നത്.