റത്തീന മ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത പുഴു സിനിമക്കെതിരെ സംവിധായകനും നടനുമായ മേജർ രവി. ഒച്ച് എന്നൊരു സിനിമ എടുക്കാനാഗ്രഹിക്കുന്നു എന്ന ശ്രീജിത്ത് പണിക്കറുടെ വിമർശന കുറിപ്പിനാണ് പരിഹാസ കമന്റുമായി മേജർ രവി എത്തിയത് .
എഴുത്തിനോട് പൂര്‍ണമായും യോജിക്കുന്നു. താന്‍ ബോംബെയില്‍ സംസ്‌കാര്‍ ഭാരതി സെമിനാറിലായതിനാല്‍ ഒരു പുഴുവിനേയും കണ്ടില്ല, കീപ് ഇറ്റ് അപ് ബ്രോ- മേജർ രവി കുറിച്ചു
നേരത്തെ സിനിമക്കെതിരെ രാഹുൽ ഈശ്വറും രംഗത്തെത്തിയിരുന്നു. ബ്രാഹ്മണ സമുദായത്തെയാകെ മോശക്കാരാക്കാനുള്ള സ്ഥാപിത താല്‍പര്യം ചിത്രത്തിന് പിന്നിലുണ്ടെന്ന് സംശയിച്ചാല്‍ തെറ്റില്ലെന്നും പിന്നോക്ക ജാതി സംരക്ഷണ നിയമം ദുരുപയോ?ഗം ചെയ്യപ്പെടുന്നത് സിനിമയില്‍ തന്നെ കാണിക്കുന്നുണ്ടെന്നുംരാഹുല്‍ പറഞ്ഞു. ജാതി അധിക്ഷേപത്തിനെതിരെ ചിത്രത്തിലെ കുട്ടപ്പൻ പ്രതികരിക്കുന്ന സീനാണ് അതിന് വേണ്ടി രാഹുൽ ചൂണ്ടി കാണിച്ചത്.
‘പുഴുവില്‍ ഒരു രംഗമുണ്ട്. അതിലദ്ദേഹം (കുട്ടപ്പന്‍) പറയുന്നത് വേണമെങ്കില്‍ എസ് സി,എസ് ടി ആക്ടിന്റെ പേരില്‍ ഒരു കേസ് കൊടുക്കാമെന്നാണ്. അതായത് വേണമെങ്കില്‍ എനിക്കൊരു കള്ളക്കേസ് ഫയല്‍ ചെയ്യാമെന്ന്. ഇദ്ദേഹത്തിന്റെയും പാര്‍വതിയുടെയും സൗന്ദര്യത്തെ വെച്ച് മാര്യേജ് ഓഫീസര്‍ സംസാരിക്കുമ്പോള്‍ അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നത് എസ്.സി, എസ്.ടി കോസിനോടുള്ള അവ?ഗണനയും എസ്.ടി, എസ്.ടി ആക്ടിന്റെ ദുരുപയോ?ഗമാണെന്നും നമ്മള്‍ മറക്കരുത്,’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
മമ്മൂട്ടി ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ ബ്രാഹ്മണിക്കല്‍ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല. എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്. ഗോഡ്‌സെ ഒരു തീവ്ര ബ്രാഹ്മണിക്കല്‍ സ്വഭാവമുള്ള വ്യക്തിയാണ്. ?ഗോഡ്‌സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും. പക്ഷെ പുഴു എന്ന സിനിമയില്‍ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.