കോഴിക്കോട് : രാമനാട്ടുകര മേല്‍പാലത്തിന് താഴെ വച്ച് വില്‍പനക്കായി കൊണ്ട് വന്ന എംഡിഎംഎ യുമായി രണ്ട് യുവാക്കളെ പിടികൂടി. പൊക്കുന്ന് സ്വദേശികളായ കുറ്റിയില്‍ത്താഴം പുനത്തില്‍ വയല്‍ മുഹമദ്ദ് നവാസ്. സി.വി (28) കുളങ്ങരപീടിക തോട്ടുമാരത്ത് ഹൗസില്‍ ഇമ്ത്യാസ്. ടി (30) എന്നിവരെ കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ കെ. എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും, , ഫറോക്ക് എസ്.ഐ വിനയന്‍ ആര്‍ എസിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേര്‍ന്ന് പിടികൂടി.
ഫറോക്ക് , രാമനാട്ടുകര കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളെയും , യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബംഗളൂരുവില്‍ നിന്നും മലപ്പുറം ജില്ല വഴിവന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള കാറില്‍ രണ്ട് പേരും എത്തിയത്. കടന്നു കളയാന്‍ ശ്രമിച്ച കാറിനെ രാമാനാട്ടുകര മേല്‍പാലത്തിന് താഴെ വച്ച് സാഹസികമായി തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയതിലാണ് വില്‍പനക്കായി കൊണ്ട് വന്ന 298 ഗ്രാം എം ഡി എം എ നവാസില്‍ നിന്നും കണ്ടെടുത്തത്. പിടിയിലായ നവാസിന് നല്ലളം സ്റ്റേഷനില്‍ അടിപിടി കേസുണ്ട്. നാട്ടില്‍ ബിസിനസ്സ് കാരനാണെന്നാണ് അറിയപ്പെടുന്നത്. ഇമ്ത്യാസ് ഓട്ടോ ഡ്രൈവറാണ്.
ഡാന്‍സാഫ് സ്‌ക്വാഡിലെ എസ്.ഐ മാരായ മനോജ് എടയേടത്ത് , അബ്ദുറഹ്‌മാന്‍. കെ, എ.എസ്.ഐ അനീഷ് മുസ്സേന്‍വീട് , അഖിലേഷ് കെ , അഭിജിത്ത്. പി , സരുണ്‍കുമാര്‍ പി.കെ , ലതീഷ് . എം.കെ , ഷിനോജ്. എം , ശ്രീശാന്ത് എന്‍.കെ , അതുല്‍ ഇവി , ദിനീഷ് പി.കെ , മുഹമദ്ദ് മഷ്ഹൂര്‍ കെ.എം , തൗഫീക്ക് ടി.കെ , ഫറോക്ക് സ്റ്റേഷനിലെ രെുീ സനൂപ് , ശ്യാംരാജ് എന്നിവരാണ് അന്വേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.