പാട്ട് സിനിമ ഡ്രോപ്പ് ചെയ്തിട്ടില്ല പോസ് മോഡിലാണെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍.‘പാട്ട് എന്റെ മറ്റ് സൃഷ്ടികളില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ പാട്ട് ചെയ്യുന്നതിന് മുമ്പ് ഞാന്‍ കുറച്ച് കഴിവുകള്‍ കൂടി വികസിപ്പിക്കണമെന്ന് ദൈവം, അല്ലെങ്കില്‍ ദൈവമുള്ള പ്രപഞ്ചം ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ചിത്രം ഡ്രോപ്പ് ചെയ്തിട്ടില്ല പോസ് മോഡിലാണ് അൽഫോൻസ് പറഞ്ഞു.‘ഗോള്‍ഡ് ഉരുകിക്കൊണ്ടിരിക്കുന്നതുക്കൊണ്ട് പാട്ടില്‍’ ശ്രദ്ധ കേന്ദ്രികരിക്കാന്‍ പറ്റുന്നില്ല’ യെന്നും അല്‍ഫോണ്‍സ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നത്.

ഗോള്‍ഡിന് മുന്‍പ് അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ച ചിത്രമായിരുന്നു പാട്ട്. ചിത്രത്തില്‍ ഫഹദ് ഫാസിലും നയന്‍താരയുമാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. അതിന് ശേഷമാണ് പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് ഗോള്‍ഡ് പ്രഖ്യാപിച്ചത്.യു.ജി.എം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് പാട്ട് നിര്‍മിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. പബ്ലിസിറ്റ് ഡിസൈന്‍ ട്യൂണി ജോണ്‍. 24 എഎം. രചന, സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.നിലവില്‍ ഗോള്‍ഡിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം റിലീസ് ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഗോള്‍ഡ്.

Leave a Reply

Your email address will not be published. Required fields are marked *