ഡോ . വന്ദന ദാസിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ഏക പ്രതിയായ സന്ദീപിനെ അന്നേദിവസം തന്നെ അറസ്റ്റ് ചെയുകയും കൊലപാതക കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ടെന്നും എല്ലാ ശാസ്ത്രീയതയോടെയും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം യഥാസമയം പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വന്ദനയുടെ അച്ഛന് അഭിപ്രായമില്ല. അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ മതിയായ കാരണങ്ങളില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞു. എതിര്‍ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

മകളുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ കെ ജി മോഹൻദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തിൽ പൊലീസിന് താൽപര്യമില്ലെന്നുമാണ് ഹർജിയിലെ ആരോപണം. അന്വേഷണത്തിൽ പൊലീസിന് ഉദാസീനതയുണ്ടെന്നും സിബിഐ അന്വേഷണം അനിവാര്യമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹ‍ർജി.

Leave a Reply

Your email address will not be published. Required fields are marked *