ലക്ഷ്മി പ്രിയക്കെതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പാലാരിവട്ടം പൊലീസ്. എഫ് ഐ ആര്‍ ഇട്ട് കേസ് അന്വേഷിക്കാന്‍ കഴിയില്ല. പരാതി അപകീര്‍ത്തികേസ് മാത്രമായെ പരിഗണിക്കാന്‍ കഴിയൂ എന്നും പൊലീസ് പറഞ്ഞു. കേസ് വിധി പറയാല്‍ ഈ മാസം 27 ലേക്ക് മാറ്റി. എറണാംകുളം മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആഭ്യന്ത്ര മന്ത്രിയുടെ വാദത്തെ തള്ളുന്നതാണ് പൊലീസിന്റേയും പ്രോസ്‌ക്യൂഷന്റേയും നിലപാട്. നേരത്തെ പാലാരിവട്ടം പോലീസില്‍ അന്‍സിബ നല്‍കിയ പരാതി തള്ളിയിരുന്നു. തുടര്‍ന്നാണ് അന്‍സിബ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയത്.
