മലപ്പുറം: കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 104 ഗ്രാം എംഡിഎംഎ പിടികൂടി. എയ്ഡഡ് എല്‍ പി സ്കൂള്‍ മാനേജര്‍ അടക്കം രണ്ടുപേരാണ് അറസ്റ്റിലായത്. ബംഗലൂരുവില്‍ നിന്നാണ് ഇവര്‍ ലഹരിമരുന്ന് കൊണ്ടുവന്നത്.
തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ദാവൂദ് ഷമീല്‍ (39), ഷാനിദ്(30) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12-ഓടെയാണ് ഇരുവരും പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ വെച്ച് പൊലീസ് കൈകാണിച്ചെങ്കിലും കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് പൊലീസ് വാഹനം കുറുകെയിട്ടാണ് കാര്‍ നിര്‍ത്തിച്ചത്.