കോഴിക്കോട് : റെയില്‍വേ സ്റ്റേഷനിലെ പ്രീ പൈഡ് ഓട്ടോബേയില്‍ ക്യൂ സിസ്റ്റം പാലിച്ചു തൊഴിലെടുക്കുന്ന ഓട്ടോ ഡ്രൈവര്‍മാരെ വഞ്ചിതരാക്കി നിയമങ്ങളെ കാറ്റില്‍ പറത്തി അനധികൃത ഓട്ടം പിടിക്കുന്ന ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരെ എസ് ഡി ടി യൂ (സോഷ്യല്‍ ഡെമോക്രറ്റിക് ട്രേഡ് യൂണിയന്‍ )സിറ്റി ഏരിയ കമ്മറ്റി പ്രതിഷേധിച്ചു.
നിയമങ്ങള്‍ പാലിക്കാതെ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചു ഓട്ടം പിടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ തൊഴിലാളികളെ സംഘടിപ്പിച്ചു ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും പ്രതിഷേധം വരും ദിവസങ്ങളിലും ആവര്‍ത്തിക്കുമെന്നും എസ് ഡി ടി യൂ ജില്ല സെക്രട്ടറി ഗഫൂര്‍ വെള്ളയില്‍ പറഞ്ഞു. ജില്ല കമ്മറ്റി അംഗം അഷ്‌കര്‍ വെള്ളയില്‍, മുഹമ്മദ് തന്‍സീര്‍, ശ്രീജേഷ്, ജാഫര്‍, ഉമ്മര്‍, ഹര്‍ഷാദ്, സഹുദ്, മുസമ്മില്‍,മുജീബ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.