തന്നെ നേരിൽ കാണണം എന്ന ആഗ്രഹം അറിയിച്ച ആരാധികയെ വീഡിയോ കോൾ ചെയ്ത് മോഹൻലാൽ. എൺപതുകാരിയായ രുഗ്മിണിയമ്മയുടെ വലിയ ആഗ്രഹമായിരുന്നു മോഹൻലാലിനെ കാണണമെന്നത്. തന്റെ ആഗ്രഹം അറിയുന്നവരോട് എല്ലാം രുഗ്മിണിയമ്മ പറഞ്ഞിരുന്നു. അടുത്തിടെ ഫ്ളവേഴ്സിലെ കോമഡി ഉത്സവത്തില്‍ പങ്കെടുത്തപ്പോഴും ഇത് പറഞ്ഞിരുന്നുഅപ്രതീക്ഷിതമായി മോഹന്‍ലാലിന്റെ ഫോണ്‍ കോള്‍ എത്തിയതോടെ രുഗ്മിണിയമ്മ വികാരാധീനയായി
നേരിട്ട് കാണണമെന്ന ആഗ്രഹം രുഗ്മിണിയമ്മ പങ്കുവച്ചപ്പോള്‍ കൊവിഡ് കഴിഞ്ഞ് നേരിട്ട് വരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോള്‍ താന്‍ ഇടുക്കിയിലാണെന്നും കൊവിഡ് പ്രതിസന്ധി കഴിഞ്ഞ് അതുവഴി വരുമ്പോള്‍ കാണാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. രുഗ്മിണിയമ്മയോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു ഏകദേശം രണ്ട് മിനിറ്റോളം സംസാരിച്ച ശേഷമാണ് മോഹനലാൽ കോൾ അവസാനിപ്പിക്കുന്നത്.
പൂങ്കുന്നത്തെ അഗതി മന്ദിരത്തിലാണ് രുഗ്മിണിയമ്മ കഴിയുന്നത്. മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ഇവര്‍. മോഹന്‍ലാലിന്റെ കാര്യം പറഞ്ഞ് എല്ലാവരും കളിയാക്കുകയാണെന്ന് പറഞ്ഞ് രുഗ്മിണിയമ്മ പൊട്ടിക്കരയുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് അംഗങ്ങളാണ് വിഡിയോ മോഹന്‍ലാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് മോഹന്‍ലാല്‍ രുഗ്മിണിയമ്മയെ വിളിക്കുകയായിരുന്നു.
