അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ ‘കോശി കുര്യനെ’ പരിചയപ്പെടുത്തി പുതിയ ടീസർ. മലയാളത്തില്‍ പൃഥിരാജ് അവതരിപ്പിച്ച കോശി എന്ന കഥാപാത്രത്തെയാണ് റാണ അവതരിപ്പിക്കുന്നത്. തെലുങ്കില്‍ കുര്യന്‍ ഡാനിയല്‍ ശേഖര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. റാണയുടെ ഗംഭീര പെര്‍ഫോമന്‍സാണ് ടീസറിലുള്ളത്.അയ്യപ്പൻ നായരായി പവൻ കല്യാണും എത്തുമ്പോൾ തിയറ്ററുകളിൽ തീപാറുമെന്നാണ് ആരാധകരും പറയുന്നത്.

ഭീംല നായക് എന്നാണ് ചിത്രത്തിന്റെ പേര്. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ സംഗീതം. നിത്യ മേനോൻ, സമുദ്രക്കനി എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം രവി കെ. ചന്ദ്രൻ.
സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജനുവരി 12നാണ് റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *