ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന പിവി അൻവർ യുഡിഎഫിന് മുന്നിൽ വെച്ച ‘ഡീൽ’ ആവശ്യത്തിൽ ആശങ്കയില്ലെന്ന് രമ്യ ഹരിദാസ്. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിയാണ് താൻ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. അൻവർ കോൺഗ്രസിന് മുന്നിൽ വെച്ച ആവശ്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ആശങ്കയില്ലെന്നും രമ്യ വിശദീകരിച്ചു. ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് പ്രഖ്യാപിച്ച എൻ.കെ സുധീറിനെ കോൺഗ്രസ് പിന്തുണക്കണമെന്ന ആവശ്യമാണ് അനുനയനീക്കത്തിനെത്തിയ യുഡിഎഫിന് മുന്നിൽ പി.വി അൻവർ വെച്ച ഡീൽ. വാർത്താ സമ്മേളനത്തിലും അൻവർ ഇതേ ആവശ്യം ആവർത്തിച്ചു. എന്നാൽ വിഷയത്തിൽ ഇതുവരെയും കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *