തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിദ്യാര്‍ഥി ജീവിതകാലം മുതല്‍ അദ്ദേഹത്തെ അറിയാം. ഒരു കള്ളം പോലും പറയാത്ത മനുഷ്യനാണ് നവീന്‍ ബാബുവെന്ന് മന്ത്രി പറഞ്ഞു. ‘2018ലെ പ്രളയസമയത്തും കോവിഡ് കാലത്തും എന്റെ കൂടെ പ്രവര്‍ത്തിച്ച ഓഫീസറാണ് നവീന്‍ ബാബു.’- മന്ത്രി പറഞ്ഞു.
‘പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് റഗുലറൈസേഷന്‍ നടക്കുകയാണ്. പ്രശാന്തനെ റഗുലറൈസ് ചെയ്ത് സര്‍ക്കാര്‍ ജീവനക്കാരനാക്കിയിട്ടില്ല. എന്നാല്‍ ഇയാള്‍ ഈ പ്രക്രിയയിലുള്ളയാളാണ്. എന്നാല്‍ ഇതുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ടി.വി പ്രശാന്തന്‍ സര്‍വീസില്‍ വേണ്ട എന്നാണ് തീരുമാനം. അതിനുള്ള നിയമപരമായ കാര്യങ്ങള്‍ നോക്കും.’- മന്ത്രി പറഞ്ഞു.
‘സംഭവത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്. പ്രശാന്തനാണോ പമ്പിന്റെ അപേക്ഷകന്‍ എന്ന് മെഡിക്കല്‍ കോളേജിനറിയില്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി, ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവര്‍ പരിയാരത്തുപോയി സംഭവം അന്വേഷിക്കും.’- മന്ത്രി കൂട്ടിച്ചേര്‍ത്തു.