സി.ഡബ്യു.ആർ ഡി.എം ജീവനക്കാർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

0

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 2019 മുതൽ പ്രാബല്യത്തിൽ വന്ന പതിനൊന്നാം ശബള പരിഷ്കരണം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സ്ഥാപനങ്ങളിൽ നടപ്പിലാക്കത്തതിൽ പ്രതിഷേധിച്ച് സി.ഡബ്ലു. ആർ.ഡി.എം ജീവനക്കാർ സ്റ്റാഫ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. മുടന്തൻ ന്യായങ്ങൾ നിരത്തി അധി കാരികൾ ഇനിയും ശബള പരിഷ്കരണം വൈകിപ്പിക്കുകയാണെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി.ശശിധരൻ പള്ളിക്കൂടിയൻ, വി.കെ ചന്ദൻ , അബ്ദുൾ റസാഖ്, നീമ ഷാഹുൽ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here