പഠാന്‍ സിനിമയിലെ ‘ബേഷാരം രംഗ്’ ഗാന വിവാദം തുടരവേ ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന് അയോധ്യയിലെ പരമഹൻസ് ആചാര്യ എന്ന സന്യാസിയുടെ ഭീഷണി.പത്താൻ സിനിമയിലൂടെ കാവി നിറത്തെ അപമാനിച്ചു. താൻ ഷാരൂഖ് ഖാനെ നേരിട്ടു കണ്ടാൽ ജീവനോടെ കത്തിക്കുമെന്നും പരംഹംസ് ആചാര്യ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പരംഹംസ് ആചാര്യയുടെ വധഭീഷണി.ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധിവരെ നിരാഹാരം പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയാ സന്യാസിയാണ് പരമഹംസ് ആചാര്യ. പിന്നീട് അദ്ദേഹം തന്റെ ജലസമാധി തീരുമാനം പിൻവലിക്കുകയായിരുന്നു.’പത്താന്‍’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനരംഗത്തില്‍ ദീപിക ഓറഞ്ച് ബിക്‌നിയണിഞ്ഞതാണ് ഒരു വിഭാഗമാളുകള്‍ വിവാദമാക്കിയത്. കഴിഞ്ഞ ദിവസം ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നായിരുന്നു നരോത്തം മിശ്രയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *