മികച്ച പ്രവർത്തനം കാഴ്ചവെച്ച റവന്യു ഉദ്യോഗസ്ഥർക്ക് സംസ്ഥാനതലത്തിൽ നൽകുന്ന റവന്യു അവാർഡുകളിൽ (2024)കോഴിക്കോട് ജില്ലയ്ക്ക് മികച്ച നേട്ടം. എൽ.ആർ വിഭാഗത്തിലെ മികച്ച ഡെപ്യൂട്ടി കലക്ടർ കോഴിക്കോട് എൽ.ആർഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ ആണ്.മികച്ച തഹസിൽദാർക്കുള്ള (ലാന്റ് ട്രിബ്യുണൽ) പുരസ്കാരത്തിന് കോഴിക്കോട് സ്പെഷ്യൽ തഹസിൽദാർ (എൽ.ആർ) ജയശ്രീ എസ് വാര്യർ തെരഞ്ഞെടുക്കപ്പെട്ടു. ലാൻഡ് അക്വിസിഷൻ വിഭാഗത്തിലെ മികച്ച സ്പെഷ്യൽ തഹസിൽദാർ ആയി കോഴിക്കോട് കിഫ്‌ബിയിലെ സിസ്സി എ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സേവനം കാഴ്ചവെച്ച 51 ജീവനക്കാരിൽ വടകര റീസർവ്വേ സൂപ്രണ്ട് ഓഫീസിലെ ഹെഡ് സർവെയർ ശോഭന ഡി, സർവേയർ മഞ്ജു എം, കോൺട്രാക്റ്റ് സർവെയർ അഖില ടി എന്നിവരുണ്ട്. കോഴിക്കോട് ജില്ലയിലെ മികച്ച മൂന്ന് വില്ലേജ് ഓഫീസർമാരായി വില്യാപ്പള്ളി വില്ലേജ് ഓഫീസർ നിർമ്മൽ കുമാർ ഇ, രാമനാട്ടുകര വില്ലേജ് ഓഫീസർ സുരേഷ്കുമാർ സി കെ, കുറ്റ്യാടി വില്ലേജ് ഓഫീസർ അനിൽകുമാർ കെ എം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ‘എന്റെ ഭൂമി’ സംരംഭം, ലാൻഡ് റെക്കോർഡ് മെയിന്റനൻസ് ജോലികൾ, സർക്കാരിന്റെ വിവിധ വികസന പരിപാടികളുടെ ഭാഗമായി നടത്തിയ ഭൂമി അസൈൻമെന്റ്, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ പ്രത്യേക സർവ്വേ പ്രോജക്ടുകൾക്കും ഗണ്യമായ സംഭാവനകൾ നൽകിയ ഉദ്യോഗസ്ഥരെയും മികച്ച പ്രകടനം കാഴ്ചവച്ച സർവ്വേ ഓഫീസുകൾക്കുമാണ് അവാർഡ് പ്രഖ്യാപിച്ചത്. 16 വർഷം എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ചശേഷം ഡെപ്യൂട്ടി കളക്ടറായി 2016 ൽ മലപ്പുറം ജില്ലയിലാണ് പി എൻ പുരുഷോത്തമൻ ജോലിയിൽ പ്രവേശിച്ചത്. തൃശൂർ, കണ്ണൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ LR ഡെപ്യൂട്ടി കളക്ടർ, അപ്പലെറ്റ് അതോറിറ്റി, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.സംസ്ഥാന സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് 2023 ൽ, കോഴിക്കോട് ജില്ലയിൽ, 8216 പട്ടയം നൽകുന്നതിന്റെ നോഡൽ ഓഫീസറായി പ്രവർത്തിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020