ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ ചിത്രം ‘എസ്‍കെ 20’ യിലെ നായികയായി മറിയ റ്യബോഷപ്‍ക എന്ന യുക്രൈൻ താരം. മറിയയ്ക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് സിനിമയുടെ അണിയറപ്രവർത്തകർ ട്വിറ്ററിൽ പോസ്റ്റർ പങ്കുവച്ചിരുന്നു. ശിവകാര്‍ത്തികേയനൊപ്പം സത്യരാജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.
കെ വി അനുദീപാണ് ചിത്രത്തിന്റെ സംവിധായകൻ . കരൈക്കുടിയിൽ വച്ചാണ് ചിത്രീകരണം നടക്കുന്നത്.പ്രേംഗി അമരെൻ, പ്രാങ്ക്‍സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമൻ ആണ് സംഗീത സംവിധാനം.
ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് എസ്‍കെ ചിത്രം നിര്‍മിക്കുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ അഭിനയിക്കുന്നത്. എസ് കെ ചിത്രത്തില്‍ സത്യരാജ് അടക്കമുള്ള കഥാപാത്രങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മനോജ് പരമഹംസയാണ് ഛായാഗ്രാഹണം. സിനിമ തമിഴിലും തെലുങ്കിലുമായിയാണ് ഷൂട്ട് ചെയ്യുന്നത്. ശിവകാര്‍ത്തികേയന്റേതായി പുറത്തിറങ്ങുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഇത്.
.