സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സൂര്യ 42 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന പീരിയഡ് ഡ്രാമ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണെന്ന് അണിയറ പ്രവർത്തകർ. സൂര്യ അഭിനയിച്ച മുൻ ബിഗ് ബജറ്റ് ചിത്രത്തേക്കാൾ മൂന്ന് മടങ്ങ് കൂടുതൽ ആണ് സിരുത്തൈ ശിവ ചിത്രത്തിന്റെ ചെലവെന്നാണ് നിർമാതാക്കൾ പറയുന്നത്. എന്നാൽ ചിലവായി കണക്കാക്കുന്ന തുകയുടെ വിവരങ്ങൾ സൂര്യയെ അറിയിച്ചാൽ സമ്മതിക്കില്ല എന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. നിർമ്മാതാവിനെ ഇത്രയും വലിയ സാഹസത്തിന് മുതിരാൻ നടൻ അനുവദിക്കില്ലെന്നാണ് ടീം പറയുന്നത്.
എന്നാൽ പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് 350 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്. കൂടാതെ 100 കോടി ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയും മാറ്റി വെച്ചിട്ടുണ്ട്.തമിഴ് പുതുവത്സരദിനമായ ഏപ്രിൽ 14ന് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തുമെന്നാണ് അണിയറപ്രവർത്തകൾ പറയുന്നത്.
