ചികിത്സാ ചെലവ് താങ്ങാനാവാത്തതിനാൽ ഹോട്ടലിൽ മുറിയെടുത്ത് ഓക്സിജൻ സിലിണ്ടറിൽ നിന്ന് അമിതമായി ഓക്സിജൻ ശ്വസിച്ച് യുവാവ് ആത്മഹത്യ ചെയ്തു. നിതേഷ് എന്ന 24 കാരനായ യുവാവിന്റെ മൃതദേഹമാണ് ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെടുത്തത്. അസുഖ ബാധിതനായ യുവാവ് ചികിത്സാ ചെലവ് താങ്ങാനാവാതെയാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

നോർത്ത് ദില്ലിയിലെ ആദർശ് നഗറിലെ ഹോട്ടലിൽ ഇന്നലെ മുറിയെടുത്ത നിതേഷ് ഓക്സിജൻ സിലിണ്ടറും ട്യൂബും അടങ്ങിയ ബാഗുമായാണ് റൂമിലേക്ക് പോയത്.
പ്ലാസ്റ്റിക് കവറുകൊണ്ട് മുഖം മറച്ച നിലയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിൽ നിന്ന് ഒരു ചെറിയ ഓക്സിജൻ സിലിണ്ടറുമായി ബന്ധിപ്പിച്ച ട്യൂബ് കണ്ടെടുത്തു. അമിതമായി ഓക്സിജൻ എടുക്കുമ്പോൾ ഹൃദയമിടിപ്പ് മന്ദഗതിയിലാക്കി അപകടകരമാംവിധം താഴ്ന്ന നിലയിലായി മരണ കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

ഇന്നലെ പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ നിതേഷ് തന്റെ ദീർഘനാളത്തെ അസുഖം വിഷമിക്കുന്നുണ്ടെന്നും ചികിത്സാ ചെലവ് താങ്ങാനാകുന്നില്ലെന്നും സൂചിപ്പിച്ചിരുന്നു. തന്റെ ചികിത്സക്കായി മാതാപിതാക്കൾ കൂടുതൽ പണം ചെലവഴിക്കാൻ ആഗ്രഹിക്കാത്തതിനാൽ ജീവിതം അവസാനിപ്പിക്കാൻ വേദനയില്ലാത്ത മാർ​ഗത്തിനായി ഓൺലൈനിൽ തിരഞ്ഞു. അങ്ങനെയാണ് ഓക്സിജൻ സിലിണ്ടർ രീതി ഇയാൾ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ഫോൺ പരിശോധിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ‌യുവാവ് കണ്ടതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *