29/03/2024

ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രാധിക. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന രാധിക അടുത്തിടെയാണ് വീണ്ടും സജീവമായത്. ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന ഓൾ എന്ന സിനിമയിലൂടെയാണ് രാധിക തിരിച്ചു വരവ് നടത്തിയത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളവരുമായി വലിയ ബന്ധം കാത്തു സൂക്ഷിക്കാത്തതെന്ന് തുറന്നു പറയുകയാണ് താരം.

‘മലയാള സിനിമ എന്നെ മറന്നു പോയി എന്ന് തോന്നിയിട്ടുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല വിവാഹം കഴിഞ്ഞു ദൂരേക്ക് സെറ്റിൽഡ് ഒക്കെ ആകുമ്പോൾ പ്രാക്റ്റിക്കലി ആളുകൾ അങ്ങനെ ചിന്തിക്കും. ഞാൻ ആ ഒരു ചിന്തയിൽ ആയിരുന്നു. എപ്പോഴും സംസാരിക്കുന്ന ആളുകൾ സിനിമയിൽ എനിക്ക് കുറവാണ്. ആരും ആയും ഒരു പേഴ്‌സണൽ ടച്ച് എനിക്ക് ഉണ്ടായിരുന്നില്ല. എനിക്ക് കൂട്ടുകാർ ഉള്ളത് ഒരുപാട് ഇഷ്ടം ആയിരുന്നു എന്നാൽ എനിക്ക് കിട്ടിയതൊക്കെയും പാരകൾ ആയിരുന്നു.

അത് തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഒരുപാട് വൈകി. അതുകൊണ്ടുതന്നെ പിന്നെ സൗഹൃദം അങ്ങനെ മുൻപോട്ട് കൊണ്ടുപോയില്ല. കാണുമ്പൊൾ സംസാരിക്കുന്ന രീതിയിലേക്ക് ചുരുങ്ങി. പിന്നെ നമ്മൾ ഇൻഡസ്ട്രിയിൽ നിന്നും വിട്ടല്ലോ, സിനിമ കാണും എന്നാൽ ആളുകളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ ആയി. അതോടെ സിനിമ എന്നെ മറന്നു പോയി എന്ന് കരുതി.

Leave a Reply

Your email address will not be published. Required fields are marked *