ഇഡി അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. 70,000 രൂപ മാത്രമാണ് കണ്ടെത്തിയത്. തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്ന് കെജ്രിവാള്‍ പറഞ്ഞു.
അതേസമയം മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കി. റോസ് അവന്യൂ കോടതിയില്‍ വാദം തുടരുകയാണ്. പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. കോടതി പരിസരത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.