എൽ ഡി എഫ് സർക്കാരിന്റെ മദ്യനയം ആസൂത്രിതമായ കൊള്ളയാണെന്ന് മുൻ എം എൽ എ യു.സി രാമൻ അഭിപ്രായപ്പെട്ടു.കപ്പയിൽ നിന്നു പോലും മദ്യമുണ്ടാക്കാൻ തീരുമാനിച്ച എൽ ഡി എഫ് ഗവർമെന്റിന്റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് എൽ എൻ എസ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡയക്കൽ സമരം കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം പോസ്റ്റ് ഓഫീസിന് മുൻപിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് എൽ ഡി എഫ് പുറത്തിറക്കിയ പ്രകടന പത്രിക മുഖ്യമന്ത്രി ഒന്ന് കൂടി വായിക്കണം. അതിലൂടെ ഘട്ടം ഘട്ടമായി സമ്പൂർണ്ണ മദ്യനിരോധനം എന്ന ജനങ്ങൾക്ക് നൽ തിയ വാഗ്ദാനം പാലിക്കാൻ പിണറായി സർക്കാർ ആർജ്ജവം കാണിക്കണം.തലക്ക് വെളിവുള്ളവരും കാലിന്ന് ബലമുള്ളവരും ഈ മ്പർക്കാരിന്നെതിരെ ചിന്തിക്കയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ജുമൈല കുന്നുമ്മൽ അധ്യക്ഷത വഹിച്ചു,സുബൈർ നെല്ലൂളി,ടി കെ. സീനത്ത്,എ.പി. സഫിയ,TMC അബൂബക്കർ,സൗദ കബീർ,റസാക് പനച്ചിങ്ങൽ,ഖമറുദ്ദിൻ എരഞ്ഞോളി ,ജി.കെ. ഉബൈദ്,എൻ. ഷംസുദ്ധീൻ ,സനൂഫ് ചാത്തൻകാവ് ,ഇ എം.സുബൈദ,അഷറഫ് പുളിക്കൽ താഴം,റംല പെരുമണ്ണതുടങ്ങിയവർ സംസാരിച്ചു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
