ചൈന ഉൾപ്പെടെ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട് മലയാളത്തിന് അഭിമാനമായ സിനിമയാണ് ജീത്തു ജോസഫ് മോഹൻലാൽ കൂട്ട്കെട്ടിന്റെ ദൃശ്യം. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് ചിത്രം കൊറിയൻ ഭാഷയിലേക്ക് കൂടി റീമേക്ക് ചെയ്യപ്പെടാൻ പോകുകയാണ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം കൊറിയൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്.ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ഓസ്കാർ നേടിയ പാരസൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോങ് കാങ് ഹോയായിരിക്കും ജോർജ് കുട്ടിയായി എത്തുക. ഒറിജിനൽ മലയാളം ആണെങ്കിലും ഒരു ഹിന്ദി ചിത്രത്തിന്‍റെ റീമേക്ക് എന്ന നിലയ്ക്കാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്. റീമേക്ക് വിവരം സംവിധായകൻ ജീത്തു ജോസഫും സ്ഥിരീകരിച്ചു.
ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നുള്ള ഇന്തോ- കൊറിയന്‍ സംയുക്ത നിര്‍മ്മാണ സംരംഭമായിരിക്കും ചിത്രം. സോങ് കാങ് ഹോ, സംവിധായകന്‍ കിം ജൂ വൂണ്‍ എന്നിവര്‍ ഉടമകളായിട്ടുള്ള നിര്‍മ്മാണ കമ്പനിയാണ് ആന്തോളജി സ്റ്റുഡിയോസ്.

Leave a Reply

Your email address will not be published. Required fields are marked *