ആറ്റിങ്ങലിൽ അച്ഛനും മകനും അപകടത്തിൽ മരിച്ച സംഭവം ആത്മഹത്യയെന്ന് സംശയം.ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ആയിരുന്നു അപകടം. ഇന്നലെ രാത്രിയിൽ ആണ് അപകടം ഉണ്ടായത്.വാഹനം നേരെ വന്ന് ഇടിക്കുകയായിരുന്നു എന്ന് ടാങ്കർ ഡ്രൈവർ മൊഴി നൽകി. നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും മകനുമാണ് മരിച്ചത്. അപകടം നടന്ന ഉടൻ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു,ആറ്റിങ്ങലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും സഞ്ചരിച്ച വാഹനം ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടത്തിൽപ്പെടുന്നത്. ആദ്യം അപകട മരണം എന്ന നിലയിലാണ് വാർത്ത പുറത്ത് വന്നത്.അപടകം മനപൂർവം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാർ വിശദമായി പരിശോധിച്ചപ്പോൾ ആത്മഹത്യ കുറിുപ്പ് കണ്ടെത്തി. തൻറേയും മക്കളുടേയും മരണത്തിന് ഉത്തരവാദികൾ ഇവരാണെന്ന് കാണിച്ച് ചിലരുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റി ചെയ്ത ശേഷമാണ് ദേവരാജൻ മകനൊപ്പം ആത്മഹത്യ ചെയ്തത് . ദേവരാജന് ഒരു മകൾ കൂടിയുണ്ട്. ഭാര്യ വിദേശത്താണ്. പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
